ഇന്ത്യൻ ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗസ് പങ്കെടുക്കുന്ന സംഗീത വിരുന്ന് ‘The move 2.0’ ഹൈദരബാദിൽ
ഹൈദരാബാദ്: ക്രൈസ്തവ വിശ്വാസത്തിനും ആരാധനയ്ക്കും പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന സംഗീതവിരുന്ന് ‘ദി മൂവ് 2.0’ ഒക്ടോബർ 2, 3 തീയതികളിൽ ഹൈദരാബാദിൽ നടക്കും. ആദ്യദിനമായ ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഷംഷാബാദിലെ ക്ലാസിക് കൺവെൻഷൻ ത്രീയിൽ ലൈവ് ഗോസ്പൽ മ്യൂസിക് കോൺസർട്ട് നടക്കും. വൈകിട്ട് നാലിന് ഗേറ്റുകൾ തുറക്കും. പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിട്ടുണ്ട്. നേഷൻസ് ഓഫ് വർഷിപ്പ്, മുംബൈ ആസ്ഥാനമായ റിസൗണ്ട് തുടങ്ങിയ ആരാധനാ സംഘങ്ങളും പരിപാടിയിൽ പങ്കെടുക്കും.

നേഷൻസ് ഓഫ് വോർഷിപ്പ്, മുംബൈ ആസ്ഥാനമായ റിസൗണ്ട് തുടങ്ങിയ ആരാധനാ സംഘങ്ങളും പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യൻ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് താരവും ഗായികയും പ്രഭാഷകയുമായ ജെമിമ റോഡ്രിഗസ് പരിപാടിയിൽ പങ്കെടുക്കും. തന്റെ വിശ്വാസാനുഭവങ്ങളും സംഗീതശുശ്രൂഷയും ജെമിമ വേദിയിൽ പങ്കുവയ്ക്കും. വിവിധ ഭാഷകളിലും തലമുറകളിലുമുള്ള വിശ്വാസികളെ ഒരുമിപ്പിച്ച് ആരാധനയുടെയും ആത്മീയ കൂട്ടായ്മയുടെയും അനുഭവം ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
രണ്ടാം ദിവസമായ ഒക്ടോബർ 3 ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക്ക്ക് രണ്ടു വരെ വർക്ക്ഷോപ്പ് നടക്കും. തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടായിരിക്കും. ഗച്ചിബൗളിയിലെ പ്രെസ്റ്റൺ പ്രൈം മാളിലുള്ള ഡ്രീം സെൻ്ററിലാണ് വർക്ക്ഷോപ്പ്.
