സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന് (SIAG) പുതിയ നേതൃത്വം
ചെന്നൈ: സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന് (SIAG) 2026-28 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ജനറൽ സൂപ്രണ്ടായി റവ. സ്റ്റീവ് ജയരാജ്, അസിസ്റ്റൻ്റ് സൂപ്രണ്ടായി റവ. രവി മണി, ജനറൽ സെക്രട്ടറിയായി റവ. കെ.ജെ. മാത്യൂ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറാർ, കമ്മറ്റി അംഗങ്ങൾ എന്നിവരുടെ തെരഞ്ഞെടുപ്പ് നാളെ നടക്കും.
റവ.സ്റ്റീവ് ജയരാജ് ഏജി തമിഴ്നാട് ഡിസ്ട്രിക്റ്റ് സൂപ്രണ്ടും ബൈബിൾ അധ്യാപകനും സീനിയർ ശുശ്രൂഷകനുമാണ്. ബാംഗ്ലൂർ വിക്ടറി ഇന്റർനാഷണൽ ഏ.ജി. വർഷിപ്പ് സെന്റർ സഭാ സ്ഥാപകനും സീനിയർ ശുശൂഷകനുമാണ് പാസ്റ്റർ ഡോ.രവി മണി. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ സീനിയർ പാസ്റ്റർമാരിൽ ഒരാളായ ഡോ. കെ.ജെ. മാത്യു, പുനലൂർ ബെഥേൽ ബൈബിൾ കോളേജിന്റെ മുൻ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ചെന്നെയിൽ നടക്കുന്ന 40-ാം കോൺഫ്രൻസിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന 8 ഡിസ്ടിക്ട് കൗൺസിൽ നിന്നുള്ള 1960 ലധികം അംഗങ്ങളാണ് കോൺഫ്രൻസിൽ പങ്കെടുക്കുന്നത്.