മാൾട്ട ഫെയ്ത്ത് പെന്തെക്കോസ്തൽ ചർച്ച് 4-ാം വാർഷിക കൺവൻഷൻ സെപ്റ്റം. 18-20 തീയതികളിൽ
മാൾട്ട: മാൾട്ടയിലെ പ്രഥമ ഇന്ത്യൻ പെന്തെക്കോസ്ത് കൂട്ടായ്മയായ ഫെയ്ത്ത് പെന്തെക്കോസ്തൽ ചർച്ച്, മാൾട്ടയുടെ നാലാമത് വാർഷിക കൺവൻഷനും സംഗീതവിരുന്നും സെപ്റ്റംബർ 18 വെള്ളി മുതൽ 20 ഞായർ വരെ പൗളയിലെ MCAST University Administrative Conference Hall-ൽ വൈകിട്ട് 6.30 മുതൽ നടക്കും. പാസ്റ്റർ ഷിബു തോമസ് (യു.എസ്.എ) ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും. ഫെയ്ത്ത് മാൾട്ട ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ലൂവായിലുള്ള ഫെയ്ത്ത് മാൾട്ട ചർച്ചിൽ വെച്ച് യൂത്ത് & ഫാമിലി മീറ്റിംഗുകളും നടത്തപ്പെടും. സെപ്റ്റംബർ 20 ഞായറാഴ്ച സംയുക്ത ആരാധനയോടെ മൂന്ന് ദിവസത്തെ കൺവൻഷൻ സമാപിക്കും. എല്ലാ ആത്മീയ കൂട്ടായ്മകൾക്കും പാസ്റ്റർ ബാബു വർഗീസ്, പാസ്റ്റർ അരുൺഎന്നിവർ നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: +356 7714 1381