ചർച്ച് ഓഫ് ഗോഡ്-ഷാർജ ലേഡീസ് മിനിസ്ട്രിയുടെ ആത്മീയ ഉണർവ് സംഗമം “റീസ്റ്റോറേഷൻ” സെപ്റ്റം.12ന്
ഷാർജ: ചർച്ച് ഓഫ് ഗോഡ് (ഷാർജ) ലേഡീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആത്മീയ ഉണർവ് സംഗമം “റീസ്റ്റോറേഷൻ” സെപ്റ്റംബർ 12 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ഷാർജയിലെ യൂണിയൻ ചർച്ച്, ഹാൾ നമ്പർ 1-ൽ വെച്ച് നടക്കും. ഡോ. അനു കെന്നത്ത് മുഖ്യാതിഥിയും പ്രഭാഷകയുമായിരിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ വർഗ്ഗീസ് ജോൺ, മിനി സജി എന്നിവർ നേതൃത്വം നൽകും.
ഇതോടനുബന്ധിച്ച് വൈകിട്ട് 4.30 മുതൽ കൗമാരക്കാർക്കായി “ഫിയർലെസ്സ് (എംപവർഡ് ബൈ ദി ഹോളി സ്പിരിറ്റ്)” എന്ന പ്രത്യേക സെഷനും ഉണ്ടായിരിക്കും. ആത്മീയ ഉണർവും ജീവിതത്തിന്റെ പുനഃസ്ഥാപനവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന സംഗമത്തിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
