കോർക്ക് ഏബേനസർ ദൈവസഭയിൽ ഏകദിന യുവജന ക്യാമ്പ് സെപ്റ്റം.19 ന്
കോർക്ക് (അയർലൻഡ്): കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഏകദിന യുവജന ക്യാമ്പ് 2026 സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10:00 മുതൽ കോർക്കിൽ സെൻ്റ് പാട്രിക് റോഡിലുള്ള ഏബേനസർ ദൈവസഭ ഹാളിൽ വച്ചു നടത്തപ്പെടും. ARISE & IGNITE എന്നതാണ് ക്യാമ്പ് തീം. പ്രശസ്ത ദൈവവചന പ്രാസംഗികനും ഗായകനുമായ പാസ്റ്റർ കാലെബ് ജീ ജോർജ് ക്യാമ്പിൽ മുഖ്യസന്ദേശം നൽകും.
യുവാക്കളിൽ ആത്മീയ ഉണർവും ദൈവീക അനുഗ്രഹവും ലക്ഷ്യമിട്ട് ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പ്, ആത്മനിറവിനായുള്ള മികച്ചൊരു അവസരമായിരിക്കും. ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതോടൊപ്പം, എല്ലാ യൗവനക്കാരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും:
പാസ്റ്റർ എം. എം. തോമസ് (+353 8941 83740),
പാസ്റ്റർ കെ. പി. ബിജുമോൻ (+353 8715 10740).