‘Sound of Grace’ സംഗീത നിശ വെണ്ണിക്കുളം ഗോസ്പൽ സെൻ്ററിൽ സെപ്റ്റം. 9ന്
വെണ്ണിക്കുളം: സ്റ്റാൻലി എബ്രഹാം (വെണ്ണിക്കുളം) അവതരിപ്പിക്കുന്ന ‘Sound of Grace – Music Night’ സെപ്റ്റംബർ 9 ബുധനാഴ്ച വൈകിട്ട് 6.30 മുതൽ വെണ്ണിക്കുളം ഗോസ്പൽ സെൻ്റർ ചർച്ചിൽ വെച്ചു നടക്കും. ആത്മീയ സംഗീത സംഗമമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ ഗായകരും സംഗീതജ്ഞരും പങ്കെടുക്കും. പാസ്റ്റർ കെ.ബി. ജോൺസൺ സന്ദേശം നൽകും.
ജെയ്സൺ കണ്ണൂർ, അജി പുത്തൂർ, അക്സ, ബെറ്റ്സി എന്നിവർ ഗാനങ്ങൾ ആലപിക്കും. സ്റ്റാൻലി എബ്രഹാം, ജോൺസൺ, സണ്ണി ആലപ്പുഴ, സണ്ണി, ഷിജു ഇലന്തൂർ, കൊച്ചുമോൻ അടൂർ, ഷിനു വെട്ടിയാർ, റോയ് പീറ്റർ എന്നിവർ ഓർക്കസ്ട്രേഷൻ നിർവഹിക്കും.
അനുഗ്രഹീതമായ ഈ പ്രോഗ്രാമിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക്:
070255 56077 (സ്റ്റാൻലി ഏബ്രഹാം)