അനാംസിൻ്റെ (ANAMS) 31-ാമത് ജനറൽ കൺവൻഷൻ 2026 സെപ്തം. 9-11 തീയതികളിൽ
തിരുവല്ല: കഴിഞ്ഞ 30 വർഷങ്ങളായി മനുഷ്യന്റെ ആത്മീയ ഉന്നമനത്തിനും ലഹരി ആസക്തരുടെ മോചനത്തിനുമായി സഭാ- സംഘടനാ വ്യത്യാസമന്യേ പ്രവർത്തിക്കുന്ന മിഷനറി സംഘടന അനാംസിൻ്റെ (ANAMS – Anti Narcotic & Alcaholic Missionary Service) 31-ാമത് ജനറൽ കൺവൻഷൻ 2026 സെപ്തംബർ 9, 10, 11 തീയതികളിൽ മഞ്ഞാടി കാക്കത്തുരുത്ത് മുക്തിഭവനിൽ വെച്ച് നടത്തപ്പെടും. 9 ബുധനാഴ്ച 6.00 pm ന് ആരംഭിക്കുന്ന കൺവൻഷൻ ശ്രീ. ജോർജ് വർഗീസ് (IPS) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഡേവിഡ് എബോ, സിസ്റ്റർ സാറാ അലക്സാണ്ടർ, പാസ്റ്റർ ഗുൽസാർ സിംഗ്, റവ. അനൂപ് സാം എന്നിവരാണ് മുഖ്യ പ്രഭാഷകർ.
ദിവസവും രാവിലെ 7.30ന് ബ്രദർ പോൾ മഹേഷ് ബൈബിൾ സ്റ്റഡിക്ക് നേതൃത്വം നൽകും. 11-ാം തീയതി വെള്ളിയാഴ്ച രാവിലെ 11.30ന് അനാംസ് സ്ഥാപകദിന (Foundation Day) സ്തോത്രശുശ്രൂഷ നടക്കും. C.S.I കൊല്ലം-കൊട്ടാരക്കര മഹായിടവക ബിഷപ്പ് ജോസ് ജോർജ് മുഖ്യാതിഥിയായിരിക്കും. കൺവൻഷൻ യോഗങ്ങളിലും സ്ഥാപകദിന സ്തോത്ര ശുശ്രൂഷയിലും ഏവരുടെയും സാന്നിദ്ധ്യം സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.
വിവരങ്ങൾക്ക്:
റവ. തോമസ് പി. ജോർജ് (പ്രസിഡന്റ്): 099469 81507,
ബ്രദർ സി.വി. ജേക്കബ് (ഡയറക്ടർ): 094955 37707,
ബ്രദർ ജോർജി ഏബ്രഹാം (എക്സിക്യൂട്ടീവ് ഡയറക്ടർ): 098473 82460.