ഗ്ലോറിയ മിനിസ്ട്രീസിന്റെ യുവജന ക്യാമ്പ് സെപ്റ്റം. 20,21 തീയതികളിൽ
തൃശ്ശൂർ: ഗ്ലോറിയ മിനിസ്ട്രീസിന്റെ ആഭി മുഖ്യത്തിൽ നടത്തപ്പെടുന്ന യുവജന ക്യാമ്പ് സെപ്റ്റംബർ 20 (ഞായർ), 21 (തിങ്കൾ) ദിവസങ്ങളിൽ പീച്ചി, വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ നടക്കും. ഞായറാഴ്ച വൈകീട്ട് 4 ന് ആരംഭിക്കുന്ന ക്യാമ്പ് തിങ്കൾ വൈകീട്ട് 4 ന് സമാപിക്കും. ഡോ. കെ.പി സജികുമാർ, ഡോ. എം.വി. സെബാസ്റ്റ്യൻ, ഇവാ. ഉമ്മൻ പി. ക്ലമൻസൺ എന്നിവർ ക്ലാസുകൾ നയിക്കും.
“നിലനിൽക്കുക… നേടുക” എന്നതാണ് ചിന്താവിഷയം. 15 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവർക്ക് പങ്കെടുക്കാം. ഷാലോം ബാൻഡ്, ശാരോൺ ചർച്ച് (പറവട്ടാനി) മ്യൂസിക് ടീം എന്നിവർ ഗാനശുശ്രൂഷ നിർവഹിക്കും.
പങ്കെടുക്കുന്നവർ സെപ്റ്റംബർ 17 നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ക്യാമ്പ് ഫീസ് 50 രൂപ.
താമസവും ഭക്ഷണവും ക്രമീകരിക്കുന്നതാണ്.
ചെയർമാൻ ഡോ. എ.സി. ജോസ്, ജനറൽ കൺവീനർ പാസ്റ്റർ സി.വി. ലാസർ എന്നിവരോടൊപ്പം കൺവീനർമാരായ പാസ്റ്റർ ബെൻ റോജർ, ടോണി ഡി. ചെവൂക്കാരൻ, പി.പി. ജേക്കബ് എന്നിവർ നേതൃത്വം നൽകുന്നു.