ദൈവസഭയുടെ 96-ാമത് ജനറൽ കൺവൻഷൻ ഡിസം. 23 – 27 തീയതികളിൽ
കൊട്ടാരക്കര: ദൈവസഭ (കലയപുരം)യുടെ തൊണ്ണൂറ്റി ആറാമത് ജനറൽ കൺവൻഷൻ ഡിസംബർ 23 ബുധനാഴ്ച മുതൽ 27 ഞായർ വരെ കലയപുരത്തു നടക്കും. 23 നു വൈകുന്നേരം ദൈവസഭാ പ്രസിഡന്റ് പാസ്റ്റർ പി. ജോർജ്ജ് ഫിലിപ്പ് കൺവൻഷന്റെ സമർപ്പണ ശുശ്രൂഷ നിർവ്വഹിക്കും. വൈകുന്നേരം 6 മണി മുതൽ 9 മണി വരെ പൊതുയോഗം ഉണ്ടായിരിക്കും. അനുഗൃഹീതരായ ദൈവദാസന്മാർ ദൈവ വചനം ശുശ്രൂഷിക്കും. പാസ്റ്റർ ബിനു ചാരുതയുടെ നേതൃത്വത്തിൽ ദൈവസഭ ക്വയർ സംഗീത ശുശ്രൂഷകൾ നിർവഹിക്കും.
ദൈവസഭ പ്രസിഡൻ്റ് ജനറൽ കൺവീനർ ആയി വിപുലമായ കൺവൻഷൻ കമ്മിറ്റി ഇതിന്റെ ക്രമീകരണങ്ങൾക്കായി പ്രവർത്തിച്ചു വരുന്നു. സുവിശേഷകന്മാർക്കുള്ള സെമിനാറുകൾ, ബൈബിൾ ക്ളാസ്സുകൾ, സണ്‍ഡേ സ്കൂൾ സി. വൈ. പി.ഏ. സോദരി സമാജം വാർഷികങ്ങൾ. സുവിശേഷ വേലക്കാരുടെ സമ്മേളനം, ജനറൽ ബോഡി എന്നിവ വിവിധ ദിവസങ്ങളിലെ പകൽ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ സ്നാനശുശ്രൂഷയും ഉണ്ടായിരിക്കും. ഞായറാഴ്ച സഭകളുടെ സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
094473 26947, 094469 65122