യു.പി.എഫ്–യു.എ.ഇ.യുടെ ആഭിമുഖ്യത്തിൽ സ്റ്റുഡൻ്റ്സ് ക്യാമ്പ് ആഗ.20 മുതൽ
ഷാർജ: ഗൾഫിലെ വിദ്യാർത്ഥികൾക്കായി യു.പി.എഫ് – യു.എ.ഇയുടെ ആഭിമുഖ്യത്തിൽ ക്രമീകരിക്കുന്ന സ്റ്റുഡൻ്റ്സ് ക്യാമ്പ്-2026, ഓഗസ്റ്റ് 20 വ്യാഴാഴ്ച മുതൽ 22 ശനിയാഴ്ച വരെ ഷാർജ വർഷിപ്പ് സെന്ററിൽ നടത്തപ്പെടും. സഭാ വ്യത്യാസം കൂടാതെ എല്ലാ വിദ്യാർഥികൾക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. 1യോഹ 4:4 അടിസ്ഥാനമാക്കി “Facing the Giants” എന്നതാണ് ക്യാമ്പ് തീം. ട്രാൻസ്ഫോർമേഴ്സ് ടീം ക്ലാസ്സുകൾക്ക് നേതൃത്വം കൊടുക്കും. പ്രസിഡൻറ് പാസ്റ്റർ സക്കറിയ എബ്രഹാം, സെക്രട്ടറി ബ്രദർ ഫിന്നി രാജു, ട്രഷറർ വിൽസൺ ബേബി, എക്സിക്യൂട്ടീവ് അംഗങ്ങൾ, ക്യാമ്പ് കോഡിനേറ്ററേഴ്സ്
പാസ്റർ സാം അടൂർ, റെജി വർക്കി, ഡാനി മാത്യു ജനറൽ കോർഡിനേറ്റർ ബ്രദർ സന്തോഷ് ഈപ്പൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നു.
റെജിസ്ട്രേഷന്: www.upfuae.org സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്:
055 870-2732; 055 743-4241; 055 884-1121.