ദി എക്സാൾട്ടേഴ്സ് ചർച്ച് സംഘടിപ്പിക്കുന്ന ‘വിമൻസ് കോൺഫറൻസ്-2026’ സെപ്റ്റം. 12ന്
ഒന്റാറിയോ (കാനഡ): ദി എക്സാൾട്ടേഴ്സ് ചർച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വിമൻ ഓഫ് ഫെയ്ത്ത് – വിമൻസ് കോൺഫറൻസ് 2026’ സെപ്റ്റംബർ 12ന് ഗ്വെൽഫിലുള്ള (7368 Wellington County Road 30, Guelph, Ontario) ദി എക്സാൾട്ടേഴ്സ് ചർച്ചിൽവെച്ചു നടക്കും. ‘Arise, Seek and Find Him’ എന്നതാണ് വർഷത്തെ സമ്മേളനത്തിൻ്റെ പ്രമേയം. ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കുന്ന സമ്മേളനത്തിൽ സൂസൻ ജേക്കബ് ശുശ്രൂഷിക്കും.
Women of Faith ഡയറക്ടർ ലിജി ബെറിൽ, അസോസിയേറ്റ് ഡയറക്ടർ ഷീമ വർഗീസ് എന്നിവർ സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. ആത്മീയ ജീവിതത്തിൽ സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിനും ദൈവസാന്നിധ്യത്തിൽ വളരുന്നതിനുമുള്ള വിവിധ ആത്മീയ ശുശ്രൂഷകൾ ഉൾപ്പെടുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചിട്ടുണ്ട്.