ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും സെപ്റ്റം.14 മുതൽ
കായംകുളം: ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും സെപ്റ്റംബർ 14 തിങ്കൾ മുതൽ 19 ശനി വരെ (ദിവസവും രാവിലെ 10 മണി മുതൽ 1 മണി വരെ) നടക്കും. സെപ്റ്റംബർ 14 തിങ്കൾ രാവിലെ 10 മണിക്ക് കായംകുളം ഫെയ്ത്ത് സെന്റർ സഭയിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ബി. മോനച്ചൻ പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യുകയും തുടർ ദിവസങ്ങളിൽ സെൻ്ററിലെ മറ്റു ചർച്ചുകളിലായി നടക്കുകയും ചെയ്യും.
15-ാം തീയതി (ചൊവ്വാ) കല്ലുംമൂട് ശാലോം ചർച്ച്;
16-ാം തീയതി (ബുധൻ) മാമ്പ്ര ഹെബ്രാൻചർച്ച്;
17-ാം തീയതി (വ്യാഴം)കാരിച്ചാൽ ഇമ്മാനുവൽചർച്ച്;
18-ാം തീയതി (വെള്ളി)കായംകുളം എബനേസർചർച്ച്;
19-ാം തീയതി (ശനി) സമാപന സമ്മേളനം മാവേലിക്കര ശാലേംചർച്ച് എന്നിങ്ങനെ ക്രമത്തിലാണ് നടത്തപ്പെടുക. സെന്ററിൽ ഉള്ള അനുഗൃഹീത ദൈവദാസന്മാർ വചനം ശുശ്രൂഷിക്കും. സെന്റർ വൈസ് പ്രസിഡന്റ പാസ്റ്റർ ജീ. ജോണിക്കുട്ടി, സെന്റർ സെക്രട്ടറി പാസ്റ്റർ എം. ഓ. ചെറിയാൻ ജോയിൻ സെക്രട്ടറി ബ്രദർ ജെയിംസ് മാത്യൂ , ട്രഷറാർ ബ്രദർ ഡി. എച്ച്. എഡിസൺ എന്നിവർ നേതൃത്വം നൽകും.