ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ജനറൽ കൺവൻഷൻ നവം.11 -13 തീയതികളിൽ
കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, കുവൈറ്റ് റീജിയന്റെ 2026-ലെ വാർഷിക കൺവൻഷൻ നവംബർ 11 ബുധൻ മുതൽ 13 വെള്ളി വരെ ദിവസങ്ങളിൽ കുവൈറ്റ് സിറ്റിയിലെ NECK ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടും. വൈകിട്ട് 7 മണി മുതൽ 9 മണി വരെയാണ് പൊതുയോഗങ്ങൾ. മൗണ്ട് സിയോൺ ബൈബിൾ സെമിനാരി (മുളക്കുഴ) പ്രിൻസിപ്പൽ പാസ്റ്റർ നോബിൾ ജേക്കബ് ആണ് മുഖ്യ പ്രസംഗകൻ. കുവൈറ്റ് ചർച്ച് ഓഫ് ഗോഡിൻ്റെ പ്രസിഡന്റ് പാസ്റ്റർ റെൻജി എം. ജോൺ, വൈസ് പ്രസിഡന്റുമാരായ പാസ്റ്റർ ബിജു ജോൺ, പാസ്റ്റർ സൈമൺ ജോസഫ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
റീജിയൻ സെക്രട്ടറി ബ്രദർ എം. ടി. എബ്രഹാമും പബ്ലിസിറ്റി കൺവീനർ ബ്രദർ ഷാജി വി. എമ്മും വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. കൺവൻഷനോടനുബന്ധിച്ച് കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽനിന്ന് വിശ്വാസികളെ യോഗസ്ഥലത്ത് എത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ട് കോ-ഓർഡിനേറ്റർമാരെ നിയോഗിച്ചിട്ടുണ്ട്. നവംബർ 13 വെള്ളിയാഴ്ച രാവിലെ 6.30ന് പ്രത്യേക സംയുക്ത ആരാധനയോഗം ഉണ്ടായിരിക്കുന്നതാണ്. റീജിയൻ ക്വയറിൻ്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും ആരാധനയും ഉണ്ടായിരിക്കും.
