ഡാളസ് ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ചിൽ ത്രിദിന ബൈബിൾ സ്റ്റഡി സെപ്റ്റം.10 മുതൽ
റൗലറ്റ് (ടെക്സസ്): ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ച ഓഫ് ഡാളസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠന യോഗങ്ങൾ സെപ്റ്റംബർ 10 വ്യാഴാഴ്ച മുതൽ 12 ശനിയാഴ്ച വരെ ഫിലഡൽഫിയ ചർച്ചിൽ (7200 Rowlett Rd, Rowlett, TX 75089) വെച്ചു നടക്കും. പാസ്റ്റർ അനീഷ് കൊല്ലം ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സെപ്റ്റംബർ 10 വ്യാഴാഴ്ച വൈകിട്ട് 7:30-നും, സെപ്റ്റംബർ 11 വെള്ളിയാഴ്ചയും 12 ശനിയാഴ്ചയും വൈകിട്ട് 7:00 മണിക്കും ആണ് യോഗങ്ങൾ ആരംഭിക്കുക.
ബൈബിൾ പഠനത്തിൽ ദൈവവചനം ആഴത്തിൽ പഠിക്കാനും ആത്മീയജീവിതത്തിൽ വളരാനും വിശ്വാസികൾക്ക് അവസരമൊരുക്കുന്നതിനായി “Grow in the Word. Walk in His Truth” എന്ന സന്ദേശം മുഖ്യചിന്തയാക്കി നടത്തുന്ന ഈ ത്രിദിന ബൈബിൾ സ്റ്റഡിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
phone- +1 972 261 6211;
email- ppcdchurch@gmail.com