ഗ്ലോബൽ പാസ്റ്റേഴ്സ്& ലീഡേഴ്സ് കോൺഫറൻസ്-2026 ക്വാലാലംപൂരിൽ
ക്വാലാലംപൂർ: മലേഷ്യയിലെ ക്വാലാലംപൂരിൽ ഹോപ്പ് ബാപ്റ്റിസ്റ്റ് മിഷൻ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ‘ഗ്ലോബൽ പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് കോൺഫറൻസ് 2026’ (Global Pastors & Leaders Conference 2026) നവംബർ 25 മുതൽ 27 വരെ തീയതികളിൽ നടത്തപ്പെടും; സഭാ പാസ്റ്റർ പി. നെൽസൺ രാജ് നേതൃത്വം വഹിക്കും.റവ. ഡോ. സാമുവൽ പ്രകാശ് (മലേഷ്യ), റവ. എഡ്വേർഡ് വില്യം കുണ്ടം (ഇന്ത്യ), പാസ്റ്റർ ഷാലേം രാജു (ഇന്ത്യ) എന്നിവരാണ് മുഖ്യ പ്രഭാഷകർ. മൂന്ന് ദിവസത്തെ ഈ അന്താരാഷ്ട്ര സമ്മേളനം, ലോകമെമ്പാടുമുള്ള ക്രിസ്തീയ നേതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സജ്ജരാക്കുന്നതിനും പരസ്പരം ബന്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. 2 തിമൊഥെയൊസ് 2:2-ലെ വചനത്തെ അടിസ്ഥാനമാക്കി “Equipped to Entrust” എന്ന പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന ഈ സമ്മേളനം, പാസ്റ്റർമാർ, ശുശ്രൂഷാ നേതാക്കൾ, സഭാ പ്രവർത്തകർ, കൂടാതെ ആത്മീയ നവീകരണവും ശുശ്രൂഷയ്ക്കുള്ള തന്ത്രപരമായ ദിശാബോധവും ആഗ്രഹിക്കുന്ന വിശ്വാസികൾ എന്നിവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.
ബൈബിൾ പഠനം കൂട്ടായ്മ, പ്രാർത്ഥന, ആരാധന, നേതൃത്വ വികസനം, ദൈവരാജ്യ സ്വാധീനം രൂപപ്പെടുത്തും വിധം വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുള്ളവരുമായുള്ള ബന്ധം വളർത്തുന്നതിനും ആഗോളതലത്തിൽ ദൈവരാജ്യ ശുശ്രൂഷയ്ക്കായി കൂട്ടായ്മകൾ രൂപീകരിക്കുന്നതിനുമുള്ള അവസരങ്ങൾ എന്നിവ ഈ സമ്മേളനത്തിൻ്റെ പ്രത്യേകതകൾ ആയിരിക്കും. വിശ്വാസത്തിലും നേതൃത്വപരമായ വിളിവേലയിലും വളരാൻ ആഗ്രഹിക്കുന്ന എല്ലാ പാസ്റ്റർമാർക്കും സഭാ പ്രവർത്തകർക്കും ക്രിസ്തീയ നേതാക്കൾക്കും വിശ്വാസികൾക്കും ഈ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാഷകർ അറിയിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഹോപ്പ് ബാപ്റ്റിസ്റ്റ് മിഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി നേരിട്ട് സന്ദേശം അയച്ചുകൊണ്ട് രജിസ്ട്രേഷൻ വിവരങ്ങളും മറ്റ് വിശദാംശങ്ങളും അറിയാവുന്നതാണ്.

വിവരങ്ങൾക്ക്:
E-mail: nelsonraj.s.pulukuri@gmail.com
ഫോൺ: +91 79970 91988; +60 11-6370 7051.