പാസ്റ്റേഴ്സ് & ലീഡേഴ്സ് കോൺഫ്രൻസ് സെപ്റ്റം.8 ന്

ഉദയംപേരൂർ (എറണാകുളം): ലോക്കോ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ജീസസ് റഡീംസ് ശുശ്രൂഷകൻ ബ്രദർ മോഹൻ സി. ലാസറസ് നയിക്കുന്ന “പാസ്റ്റേഴ്സ് & ലീഡേഴ്സ് ” കോൺഫറൻസ് സെപ്റ്റംബർ 8 ചൊവ്വ പകൽ 9.30 മുതൽ തൃപ്പുണിത്തുറ ഉദയംപേരൂർ ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. പാസ്റ്റർമാരെയും സഭാ നേതാക്കളെയും ശക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആത്മീയ സമ്മേളനം സംഘടിപ്പിക്കുന്നത്. പാ. ആബേ ഉമ്മൻ, പാ. കുഞ്ഞുമോൻ ജോഷ്വാ, പാ. ജേക്കബ് നൈനാൻ, പാ. ദിപു ജേക്കബ്, പാ. ടി.ടി. ജേക്കബ്, പാ. ബിജു തെക്കമല, പാ. പ്രദേശ് കോരാ എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.
കേരളത്തിന്റെ തെക്കൻ പ്രദേശത്തുള്ളവർക്ക് വേണ്ടിയാണ് എറണാകുളത്ത് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, വടക്കൻ കേരളത്തിലുള്ളവർക്കായി സെപ്റ്റംബർ 9ന് കോഴിക്കോട്ട് സമാന സമ്മേളനം നടത്തുവാനും അധികൃതർ താല്പര്യപ്പെടുന്നു. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ് എന്നാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.
രജിസ്ട്രേഷന്: https://form.svhrt.com/6a60d3bd7722210ae34e16c8
വിശദ വിവരങ്ങൾക്ക്:
090488 36949; 094972 71397