നൈജീരിയയിൽ ശുശ്രൂഷ മേഖലയിൽ പാമ്പുകടിയേറ്റ് പാസ്റ്റർ മരണപ്പെട്ടു

ഗമകായി (നൈജീരിയ): നൈജീരിയയിലെ പ്ലേറ്റോ സ്റ്റേറ്റിലെ ലാംഗ്ടാങ് സൗത്ത് LGA-യിലുള്ള ഗമകായിയിൽ ജോസിൽ വെച്ച് പാമ്പിൻ്റെ കടിയേറ്റതിനെത്തുടർന്ന്, ചർച്ച് ഓഫ് ക്രൈസ്റ്റ് ഇൻ നേഷൻസ് (COCIN) ബിൽറ്റം സഭയിലെ പാസ്റ്റർ നങ്കുർ പീറ്റർ മരണപ്പെട്ടു. പ്ലേറ്റോ സ്റ്റേറ്റിലെ ഗമകായിയിൽ മാരകമായ പാമ്പുകടി മൂലമുള്ള സംഭവങ്ങൾ വർദ്ധിച്ചുവരുന്നതിനെക്കുറിച്ചുള്ള ഹൃദയഭേദകമായ ഒരു വാർത്ത ഫേസ്ബുക്കിലൂടെ ‘ക്രിസ്ത്യൻ ഡെയ്ലി ഇന്റർനാഷണൽ ആണ് പുറംലോകത്തെ അറിയിച്ചത്.
പാസ്റ്ററുടെ സുഹൃത്തായ റിങ്ക്യർ അസാഫ്, അദ്ദേഹത്തിന്റെ മരണവാർത്ത അറിയിക്കാനായി 2026 ഓഗസ്റ്റ് 13 വ്യാഴാഴ്ച ‘ക്രിസ്ത്യൻ ഡെയ്ലി ഇന്റർനാഷണലു’മായി ബന്ധപ്പെട്ടു. പാസ്റ്റർ ശുശ്രൂഷ നടത്തിയിരുന്ന മേഖലയിൽ വിഷപ്പാമ്പുകളുടെ ശല്യം രൂക്ഷമാണെന്നും, ഈ പ്രദേശത്ത് മറ്റ് ക്രിസ്ത്യാനികളും പാമ്പുകടിയേറ്റ് മരിച്ചിട്ടുണ്ടെന്നും അസാഫ് പറഞ്ഞു. ആ പോസ്റ്റ് പ്രകാരം, പാസ്റ്റർ നങ്കുർ പീറ്റർ കുണ്ടുൽ പാമ്പിൻ്റെ കടിയേറ്റ് സബോൺ ഗിഡ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരണപ്പെടുകയാണുണ്ടായത്. അതേ പ്രദേശത്ത് ഇതിനുമുമ്പ് കുറഞ്ഞത് രണ്ട് പേരെങ്കിലും പാമ്പുകടിയേറ്റ് മരിച്ചിട്ടുണ്ടെന്ന വിവരം അങ്ങേയറ്റം ദുഃഖകരമാണ്.
വിവിധ രാജ്യങ്ങളിലായി ക്ലേശകരമായ അവസ്ഥകളിൽ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നവർക്കായി പ്രാർത്ഥിക്കാം.