ന്യൂയോർക്ക് പ്രെയർ ഫെലോഷിപ്പിന്റെ (NPF) വാർഷിക കൺവൻഷൻ ആഗ.21, 22 തീയതികളിൽ
ന്യൂയോർക്ക്: ന്യൂയോർക്ക് പ്രെയർ ഫെലോഷിപ്പിന്റെ (NPF) 2026 വാർഷിക കൺവൻഷൻ ഓഗസ്റ്റ് 21, 22 (വെള്ളി, ശനി) ദിവസങ്ങളിൽ വൈകുന്നേരം 6:30 മുതൽ ലിറ്റിൽ ഫ്ലോക്ക് പെന്തെക്കോസ്ത്ത് ചർച്ചിൽ (49-Blake Ave, Lynbrook, NY 11563) വെച്ചു നടത്തപ്പെടും. പാസ്റ്റർ ജെയിംസ് ജോർജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് കാവാലം മുഖ്യസന്ദേശം നൽകും. ലിറ്റിൽ ഫ്ലോക്ക് പെന്തെക്കോസ്ത് ചർച്ച് (LFPC) ഗായകസംഘം ആരാധനയ്ക്ക് നേതൃത്വം നൽകും. കൺവൻഷനിൽ പങ്കെടുക്കുന്നവർക്കായി 44 Hempstead Ave, Lynbrook, NY 11563 ൽ മുനിസിപ്പൽ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പാസ്റ്റർ തോമസ് എം. കിടങ്ങാലിൽ, പാസ്റ്റർ സാമുവൽ അലക്സാണ്ടർ, പാസ്റ്റർ ഷാജി ഡാനിയേൽ, ബ്രദർ സജി തട്ടയിൽ, ബ്രദർ മോനു മാത്യു എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
