ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ കൺവെൻഷൻ സെപ്റ്റം.4 മുതൽ
ഫ്ലോറിഡ: നോർത്ത് അമേരിക്കൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജിയൻ കൺവെൻഷൻ സെപ്റ്റംബർ മാസം 4, 5, 6 തീയതികളിൽ നടത്തപ്പെടും. സൗത്ത് ഫ്ളോറിഡയിലുള്ള ഐ.പി.സി സഭയിൽ വെച്ചാണ് സൗത്ത് ഈസ്റ്റ് റീജിയൻ കൺവൻഷൻ നടത്തപ്പെടുന്നത്. റവ. ഡോ. വിൽസൻ വർക്കി, റവ.ഡോ. തോംസൺ കെ.മാത്യൂ എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും. കൺവൻഷനോടനുബന്ധിച്ച് പി.വൈ.പി.എ., സണ്ടേസ്കൂൾ, ലേഡീസ് മീറ്റിംഗ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
റീജിയൻ ഭാരവഹികളായി പാസ്റ്റർ കെ.സി ജോൺ (പ്രസിഡന്റ്), പാസ്റ്റർ എ.സി ഉമ്മൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ റോയി വാകത്താനം (സെക്രട്ടറി), നിബു വെള്ളവന്താനം (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ) പാസ്റ്റർ ജോയി ഏബ്രഹാം, ജിം ജോൺ ( ജനറൽ കൗൺസിൽ) എന്നിവർ പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
(954) 599 5472; (516) 643 3085;
(863) 660 2074; (404) 406 5882.