നാഷണൽ പ്രയർ നെറ്റ്വർക്ക് ലീഡേഴ്സ് കോൺഫറൻസ് സെപ്റ്റം. 22 മുതൽ ബാംഗ്ലൂരിൽ
ബെംഗളൂരു: ഇന്ത്യയിലെ പ്രയർ മൂവ്മെന്റുകളുടെ ലീഡേഴ്സിനെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന ദേശീയ പ്രാർത്ഥനാ സമ്മേളനം ഈ വർഷം ബാംഗ്ലൂർ ബണ്ണാർഗട്ടെ റോഡിൽ കൊത്തനൂരു ദിണ്ണെയിൽ, ഹോളി സ്പിരിറ്റ് സ്കൂളിനു പിൻവശമുള്ള ഡോൺ ബോസ്കോ സെന്ററിൽ വെച്ച് സെപ്റ്റംബർ 22 രാവിലെ 10 മുതൽ 23 ഉച്ചയ്ക്ക് 2 വരെ നടക്കും. താമസത്തിനും ഭക്ഷണക്രമീകരണങ്ങൾക്കുമായി 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
ഇന്ത്യയിലുടനീളമുള്ള പ്രാർത്ഥനാ കൂട്ടായ്മകളുടെ പ്രധാന ലീഡേഴ്സ് മാത്രം പങ്കെടുത്ത ‘കീ ലീഡേഴ്സ് കോൺഫറൻസ്’ കഴിഞ്ഞ വർഷം ന്യൂഡൽഹിയിലെ അഗാപെ ക്യാമ്പസിലാണ് നടന്നത്. സംഘാടക സമിതി അംഗങ്ങളായി പാസ്റ്റർമാരായ ഷാജി കുര്യൻ (കോട്ടയം), കെ.റ്റി. ജോസഫ് (എം.പി.), കെ.ജെ. ജോബ് (വയനാട്), സിബി ജേക്കബ് (ബാംഗ്ലൂർ), ജിനോയ് കുര്യാക്കോസ് (ഭോപ്പാൽ) എന്നിവർ പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: 09447545387, 096608 70544.