AGMDC ക്രൈസ്റ്റ്സ് അംബാസഡേഴ്സിന്റെ യുവജനക്യാമ്പ് 2026 ‘സെക്വെറെ’ ആഗസ്റ്റ് 23-29 തീയതികളിൽ മേഖലാടിസ്ഥാനത്തിൽ നടക്കും
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ക്രൈസ്റ്റ്സ് അംബാസഡേഴ്സിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളുടെ യുവജന ക്യാമ്പ് ‘സെക്വെറെ’ (SEQUERE) 2026 ആഗസ്റ്റ് 23 ഞായർ മുതൽ 29 ശനി വരെ നടത്തപ്പെടും. ഉത്തരമേഖല, മധ്യമേഖല, ദക്ഷിണമേഖല എന്നിങ്ങനെ മേഖലാ അടിസ്ഥാനത്തിലാണ് ക്യാമ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. ക്യാമ്പിൻ്റെ ലൊക്കേഷനുകൾ താഴെ ചേർക്കുന്നു.
മധ്യമേഖല ക്യാമ്പ്:
ആഗസ്റ്റ് 23 ഞായർ മുതൽ 25 ചൊവ്വ വരെ, കുമ്പനാട് മുട്ടുമണ്ണിലെ മൗണ്ട് ഒലിവ് കൗൺസിലിംഗ് സെൻ്റെറിൽ
ഉത്തരമേഖല:
ആഗസ്റ്റ് 25 ചൊവ്വ മുതൽ 27 വ്യാഴം വരെ അങ്കമാലി, കറുകുറ്റി അസീസി ശാന്തികേന്ദ്രയിൽ വെച്ച് നടക്കും.
ദക്ഷിണമേഖല:
ആഗസ്റ്റ് 27 വ്യാഴം മുതൽ 29 ശനി വരെ തിരുവനന്തപുരം, വാഴിച്ചൽ ഇമ്മാനുവേൽ കോളജിൽ
ലൂക്കോസ് 9:23 ആസ്പദമാക്കി “സ്വയത്തെ ത്യജിക്കുക – ക്രൂശ് ചുമക്കുക – ക്രിസ്തുവിനെ അനുഗമിക്കുക”
(Deny Self – Take Up Your Cross – Follow Christ) എന്ന ആശയത്തെ മുൻ നിർത്തി സെക്വെറെ (to follow) എന്നതാണ് ക്യാമ്പിൻ്റെ മുഖ്യ ചിന്താവിഷയം. ആത്മീക ഉണർവും ക്രിസ്തീയ വിശ്വാസത്തിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തവും ലക്ഷ്യമിട്ടാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
രജിസ്ട്രേഷൻ ഫീസ്: ₹501.

കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 090748 78522;
E-mail: agmdcca@gmail.com