പെന്തെക്കോസ്ത് യൂത്ത് മൂവ്മെന്റിന്റെ (PYM) വാർഷിക ക്യാമ്പ് ഓഗ. 24 മുതൽ ചെങ്ങന്നൂരിൽ
മാവേലിക്കര: കല്ലുമല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) സഭയുടെ യുവജനവിഭാഗമായ പെന്തെക്കോസ്ത് യൂത്ത് മൂവ്മെന്റിന്റെ (PYM) വാർഷിക ക്യാമ്പ് 2026 ഓഗസ്റ്റ് 24 തിങ്കൾ മുതൽ 27 വ്യാഴം വരെ ചെങ്ങന്നൂർ പുത്തൻകാവിലുള്ള എസ്.ബി.എസ്. ക്യാമ്പ് സെന്ററിൽവെച്ച് നടക്കും. “Holy Spirit Flow” എന്നതാണ് ക്യാമ്പ് തീം. രജിസ്ട്രേഷൻ ഫീസ് ₹250.
യുവജനങ്ങളുടെ ആത്മീയ വർദ്ധനവിനും ഉണർവിനുമായി നടത്തപ്പെടുന്ന ഈ ക്യാമ്പിൽ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, ഡോ. ജെയിംസ് ജോർജ് വെൺമണി, ഡോ. ജേക്കബ് മാത്യു, പാസ്റ്റർ ഷിബു ഐപ്പ്, പാസ്റ്റർ അനിൽ അടൂർ, ഡോ. ബ്ലെസ്സൺ മേമന, ബ്രദർ ബോവസ് രാജു, സിസ്റ്റർ ബ്ലെസി ബെൻസൺ, ഡോ. ആശ മാത്യു തുടങ്ങിയവർ ശുശ്രൂഷിക്കും. വ്യക്തിപരമായ കൗൺസിലിംഗിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്:
098956 11108, 095442 28280;
093499 80600, 089217 13529.