ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസ് ഒരുക്കുന്ന ‘Awake Sydney-Series 2’ നവംബർ 14ന്
സിഡ്നി: ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസി (AUPC) ന്റെ നേതൃത്വത്തിൽ ‘Awake Sydney – Series 2’ നവംബർ 14 ശനിയാഴ്ച സിഡ്നിയിൽ നടക്കും. വൈകിട്ട് 6 മണി മുതൽ ആരംഭിക്കുന്ന സമ്മേളനത്തിന് St. Mary’s Memorial Hall, NSW 2760 ആണ് വേദിയാവുക. വിശ്വാസികൾക്കും കുടുംബങ്ങൾക്കും ആത്മീയ ഉണർവിനും ആരാധനയ്ക്കുമായി ഒരുമിച്ചുകൂടാനുള്ള ഒരു ഉത്തമ അവസരമാണ് ‘Awake Sydney 2026’ ഒരുക്കുന്നത്.
സങ്കീർത്തനം 34:3-ലെ “Let Us Exalt His Name Together” എന്ന വചനത്തെ ആധാരമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുവിശേഷ സന്ദേശത്തിനും ആത്മീക ആരാധനക്കും തുല്യ പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡോ. ബ്ലെസ്സൻ മേമന മുഖ്യപ്രഭാഷകനായിരിക്കും. പ്രശസ്ത സംഗീതജ്ഞൻ ഡെൻസിൽ വിൽസൺ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
