ന്യൂഡൽഹി: ജനന-മരണ രജിസ്ട്രേഷന് സംബന്ധിച്ച നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജനന-മരണ രജിസ്ട്രേഷന് സംബന്ധിച്ച രജിസ്ട്രേഷന് നിയമം ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. ജനനമോ മരണമോ നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞോ രണ്ട് വര്‍ഷത്തിനുള്ളിലോ രജിസ്ട്രേഷന് അപേക്ഷിച്ചാല്‍ ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അല്ലെങ്കില്‍ അധികാരപ്പെടുത്തിയ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് വേണമെന്നാണ് ഭേദഗതി. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമം പ്രാബല്യത്തില്‍ വരിക.
സമയപരിധിയും വ്യവസ്ഥകളും:
21 ദിവസത്തിനുള്ളിൽ: ഫീസോ പിഴയോ ഇല്ലാതെ സൗജന്യമായി രജിസ്റ്റർ ചെയ്യാം.
21 മുതൽ 30 ദിവസം വരെ: രജിസ്ട്രാർക്ക് നേരിട്ട് നിശ്ചിത ഫീസ് നൽകി രജിസ്റ്റർ ചെയ്യാം.
30 ദിവസം മുതൽ 1 വർഷം വരെ: ജില്ലാ രജിസ്ട്രാറുടെയോ സർക്കാർ ചുമതലപ്പെടുത്തിയ അധികാരിയുടെയോ അനുമതിയും പിഴയും ആവശ്യമാണ്.
1 വർഷം മുതൽ 2 വർഷം വരെ: ജില്ലാ മജിസ്ട്രേറ്റിന്റെയോ (DM) സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ (SDM) അല്ലെങ്കിൽ അധികാരപ്പെടുത്തിയ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ അനുമതിയോടെ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ.
2 വർഷത്തിന് ശേഷം: ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിർബന്ധമാണ്.
ജനന-മരണ രജിസ്ട്രേഷന് വിഷയങ്ങളില്‍ സംഭവം ശരിയാണെന്ന് പരിശോധിച്ച ശേഷമായിരിക്കും തുടര്‍ന്ന് രജിസ്ട്രേഷന് അനുവദിക്കുക. ഇതിനായി നിശ്ചയിച്ച ഫീസും നല്‍കേണ്ടതായിട്ടുണ്ട്. ജനന-മരണ സംഭവങ്ങള്‍ സമയത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ഭേദഗതിയിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് അധികാരികള്‍ വ്യക്തമാക്കുന്നത്.