അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ സെക്ഷൻ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെൻ്റ് ഒരുക്കുന്ന “സ്റ്റുഡന്റ്സ് റിട്രീറ്റ് 2026” ആഗ.29ന്
ഉമ്അൽ ഖുവൈൻ: സൗത്ത് ഇന്ത്യൻ അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്റ്റ്, യുഎഇ സെക്ഷൻ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ “സ്റ്റുഡന്റ്സ് റിട്രീറ്റ് 2026” ഈ മാസം 29 ശനിയാഴ്ച പകൽ 10.00 മുതൽ 2.00 വരെ ഉമ്അൽ ഖുവൈനിലെ മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ എജി ചർച്ചിൽ വെച്ച് നടത്തപ്പെടും. “വളരുക, ബന്ധപ്പെടുക, പ്രതിജ്ഞാബദ്ധരാവുക” (Grow – Connect – Commit) എന്നതാണ് തീം. 11 മുതൽ താഴേക്ക് വയസ്സുള്ള കുട്ടികൾക്കായി പ്രത്യേക കിഡ്സ് സെഷനും 12 വയസ്സു മുതൽ മുകളിലേക്കുള്ളവർക്കായി യൂത്ത് സെഷനും ഒരുക്കിയിട്ടുണ്ട്.
“രൂപാന്തരപ്പെടുക, സജ്ജരാകുക, മാറ്റത്തിന് കാരണമാകുക” എന്ന സന്ദേശമുയർത്തുന്ന റിട്രീറ്റിൽ പങ്കെടുക്കുന്നത് വിദ്യാർത്ഥികൾക്കും കുട്ടികൾക്കും ഒരു മുതൽകൂട്ടായിരിക്കും. ഇമ്മാനുവേൽ എജി ദുബായ് പാസ്റ്ററായ ഡോ. റീജു തരകൻ, ആപ്പിൾ ഇൻ്റർനാഷണൽ സ്കൂൾ കൗൺസിലറായ ബ്ര. ക്രിസ്റ്റി ചെറിയാൻ, ഐ.സി.പി.എഫ്. സ്റ്റാഫ് വർക്കർ ബ്ര. നെൽസൺ മാത്യു എന്നീ റിസോഴ്സ് പേഴ്സൺമാരായിരിക്കും ക്ലാസുകൾക്ക് നേതൃത്വം നൽകുക.

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ബിജു കോശി ജോൺ: (+971 50679 4937);
ബ്ര. സാബു: (+971 55104 8033).