ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽനിന്ന് സുവിശേഷകനെ തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമം
ഡൽഹി: ഉത്തരേന്ത്യയിൽ ഓടി കൊണ്ടിരിക്കുന്ന ട്രെയിനിൽനിന്ന് യുവ സുവിശേഷകനെ തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ചു. യുവ സുവിശേഷകൻ ബ്രദർ അങ്കുർ മസിഹ്ക്ക് (24) ആണ് ഈ അപകടം നേരിടേണ്ടി വന്നത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽനിന്ന് ജലന്ധറിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ സഹ യാത്രികരുമായി സുവിശേഷം പങ്കുവെക്കുന്നതിനിടെ, ചില വ്യക്തികൾ അങ്കുറിനെ ആക്രമിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ആക്രമണത്തിനിടെ അദ്ദേഹത്തെ കഠിനമായി മർദ്ദിക്കുകയും തുടർന്ന് അദേഹത്തിന്റെ ലാപ്റ്റോപ്പ് തകർത്തു, ഫോൺ എടുത്ത് വെളിയിൽ കളഞ്ഞു. പിന്നീട് അദ്ദേഹത്തെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ ഗുരുതര പരിങ്കേറ്റ അങ്കൂർ, ഇപ്പോൾ അപകടനില തരണം ചെയ്തുവരുന്നു