സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവൻഷനിൽ ഡോ. ടിം ഹിൽ പ്രസംഗിക്കും
ഹൂസ്റ്റൺ: സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സ്റ്റാഫോർഡിന്റെ വാർഷിക കൺവൻഷൻ ഓഗസ്റ്റ് 14 (വെള്ളി), 15 (ശനി) തീയതികളിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് മുൻ ജനറൽ ഓവർസിയർ ഡോ. ടിം ഹിൽ, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് എന്നിവർ കൺവൻഷൻ യോഗങ്ങളിൽ പ്രസംഗിക്കും. 235 Avenue E, Stafford, TX 77477 ലുള്ള സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡിലാണ് സമ്മേളനം. വൈകിട്ട് 6.30ന് ആരംഭിക്കുന്ന കൺവൻഷനിൽ ആരാധന, ദൈവവചന ശുശ്രൂഷ, ആത്മീയ കൂട്ടായ്മ എന്നിവ നടക്കും.
15ന് രാവിലെ 10.30ന് ‘മിഷൻ ചാലഞ്ച്’ പ്രത്യേക സമ്മേളനം നടക്കും. Strategic Missions Focusing on Unreached People Groups എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് റീജനൽ സൂപ്രണ്ട് ഡോ. സുഷിൽ മാത്യു മുഖ്യപ്രഭാഷണം നടത്തും. പ്രയർ മൗണ്ട് മീഡിയയാണ് കൺവൻഷന്റെ മീഡിയ പാർട്ണർ.

വിവരങ്ങൾക്ക്:
പാസ്റ്റർ പ്രകാശ് സക്കറിയ 281 755 3391,
ബ്രദർ റെജി വർഗീസ് – 201 254 4493.