ചർച്ച് ഓഫ് ഗോഡ് നുങ്കമ്പാക്കം സഭയുടെ YPE, സൺഡേസ്കൂൾ ഒരുക്കുന്ന ഏകദിന കുടുംബസംഗമം ഓഗസ്റ്റ് 15 ശനിയാഴ്ച
ചെന്നൈ: ചർച്ച് ഓഫ് ഗോഡ് നുങ്കമ്പാക്കം സഭയുടെ YPE, സൺഡേ സ്കൂൾ വിഭാഗങ്ങളുടെ ഏകദിന കുടുംബസംഗമം – ‘AWAKEN 2K26’– ഓഗസ്റ്റ് 15 (ശനിയാഴ്ച) ചെന്നൈ, നുങ്കമ്പാക്കം റെയിൽവേ സ്റ്റേഷന് സമീപം, ചൂളൈമേട്, അർപ്പുതരാജ് സ്കൂളിൽ വെച്ച് രാവിലെ 9.00 മുതൽ വൈകിട്ട് 4.00 വരെ നടത്തപ്പെടും. റവ. ജിഫി യോഹന്നാൻ, സുവി.ബെൻസൺ തോട്ടഭാഗം, സുവി. സ്റ്റെഫിൻ, സിസ്റ്റർ ബ്ലെസ്സി ബെൻസൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

യെശ.60:1 ആസ്പദമാക്കി “Arise & Shine” എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ തീം. വർഷിപ്പ് സെഷനകൾ, ഗെയിമുകളും വിവിധ പ്രവർത്തനങ്ങളും, കൗൺസിലിംഗ് സെഷനുകൾ, കുട്ടികൾ, കൗമാരക്കാർ, മാതാപിതാക്കൾ എന്നിവർക്കായി പ്രത്യേക സെഷനുകൾ എന്നിവയും ക്രമീകരിക്കപ്പെടും. പാസ്റ്റർ അബി കുര്യൻ, ബ്രദർ രാജു മണലിൽ എന്നിവർ നേതൃത്വം വഹിക്കും.