വാർത്ത: ബ്രദർ. സാബു കെ.എം. (കാപ്പുകാട്)
കാപ്പുകാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ കാപ്പുകാട് ഗിൽഗാൽ സഭാംഗം തെക്കേപ്പറമ്പിൽ വീട്ടിൽ ബ്രദർ എം.പി. ജോൺ (82) നിത്യതയിൽ. സംസ്കാരം ഒക്ടോബർ 15 വ്യാഴാഴ്ച (നാളെ) 12 മണിക്ക്.
ഭൗതികശരീരം ഇന്ന് (ബുധനാഴ്ച) വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച്, ഉച്ചക്ക് 12 മണിക്ക് കാപ്പുകാട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫിന്റെ മുഖ്യകാർമികത്വത്തിൽ സംസ്കാര ശുശ്രൂഷ നടക്കും.
ഭാര്യ: മോളി ജോൺ.
മക്കൾ: ഷിബു ജോൺ (മീഡിയ ഡിപ്പാർട്ട്മെന്റ്), ഷീബ ജോസഫ്.
മരുമക്കൾ: ജോസി ഷിബു, പാസ്റ്റർ. പി.വൈ. ജോസഫ്.
കൊച്ചുമക്കൾ: അൻസു നിധിൻ, അലൻ, അൻവിൻ, ജോയൽ, ജെസിലിൻ.