വേങ്ങൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന ബൈബിൾ കൺവൻഷൻ ഒക്ടോ.31 ശനിയാഴ്ച
വേങ്ങൂർ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വേങ്ങൂർ നടത്തുന്ന ഏകദിന ബൈബിൾ കൺവൻഷൻ ഒക്ടോബർ 31 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെ, വേങ്ങൂർ മരുതിവിളയിൽ ബ്രദർ തോമസ്സിന്റെ ഭവനാങ്കണത്തിൽ വെച്ച് നടത്തപ്പെടും. റവ.ഡോ. സി. തോമസ് (പ്രിൻസിപ്പൽ, എബനേസർ ബൈബിൾ കോളേജ്) ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ വർഗ്ഗീസ് ജോഷ്വ മുഖ്യ സന്ദേശം നൽകും. സദ്ഗമയ ഗോസ്പൽ ടീം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 095261 70165; 080898 14693.