ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ നാളെ (ഒക്ടോ. 29) മുതൽ
വാർത്ത: ബെൻസൺ തടിയൂർ
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ നാളെ (ഒക്ടോബർ 29 വ്യാഴം) ആരംഭിക്കും. ഹെന്നൂർ ബാഗലൂർ റോഡ് ഗദ്ദലഹള്ളി പ്രിതീ നിവാസ് ക്യാംപസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് യോഗങ്ങൾ നടത്തപ്പെടുക. നാളെ വൈകിട്ട് സ്റ്റേറ്റ് ഓവർസീയർ റവ. ഇ.ജെ. ജോൺസൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൺവെൻഷനിൽ റവ. സി. സി തോമസ് (സൗത്ത് ഏഷ്യൻ സൂപ്രണ്ട്), പാസ്റ്റർ പി.സി. ചെറിയാൻ (കേരളം), റവ.ഡോ. ഷിബു കെ. മാത്യൂ (കേരളം), പാസ്റ്റർ റോജി ഇ. സാമുവേൽ (കർണാടക), സിസ്റ്റർ സിസി ബാബു ജോൺ (ആലുവ) എന്നിവർ പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയർ ഗാനശ്രുശ്രുഷ നിർവഹിക്കും.
വ്യാഴം മുതൽ ശനി വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ ഉണ്ടായിരിക്കും. കൺവെൻഷനിൽ 29 വ്യാഴം വൈകിട്ട് 4 മണിക്ക് ശുശ്രൂഷക സമ്മേളനം, 30ന് രാവിലെ 10 മണിക്ക് ലേഡീസ് മീറ്റിംങ്, 31ന് രാവിലെ സൺഡേ സ്കൂൾ, വൈ.പി.ഇ സമ്മേളനം, സമാപനദിവസമായ നവംബർ 1 ഞായർ രാവിലെ 9 മണിക്ക് സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രുഷയോടും കൂടെ കൺവെൻഷൻ സമാപിക്കും.
ജനറൽ കൺവീനർ റവ. ഇ.ജെ ജോൺസൺ, പബ്ലിസിറ്റി കൺവീനർ ബ്രദർ. ബെൻസൺ ചാക്കോ തടിയൂർ തുടങ്ങി വിവിധ ഡിപാർട്ട്മെൻ്റ് അംഗങ്ങളും കൗൺസിൽ അംഗങ്ങളും കൺവെൻഷന് നേതൃത്വം നൽകും.