132-ാമത് മാരാമണ്‍ കണ്വന്ഷൻ 2027 ഫെബ്രു.14 മുതല്‍: ഒരുക്കങ്ങള്‍ ആരംഭിച്ചു
തിരുവല്ല: 132-ാമത് മാരാമണ്‍ കണ്വന്ഷന് 2027 ഫെബ്രുവരി 14 മുതല്‍ 21 വരെ നടത്തപ്പെടും. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി മാരാമണ്‍ മണല്‍പ്പുറത്ത് നടത്തപ്പെടുന്ന ഒരാഴ്ച നീളുന്ന കണ്വന്ഷനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഘം മാനേജിംഗ് കമ്മറ്റിയോഗത്തില്‍ കണ്വന്ഷന് ക്രമീകരണങ്ങള്‍ക്കായി വിവിധ സബ്കമ്മറ്റികള്‍ രൂപീകരിച്ചു. ജനറല്‍ സെക്രട്ടറി റവ. ഈപ്പന് ഏബ്രഹാം, ലേഖക സെക്രട്ടറി സാം ചെമ്പകത്തില്‍, സഞ്ചാര സെക്രട്ടറി റവ.റ്റി. ബാബു, ട്രഷറാര്‍ ജിബു തോമസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
സബ് കമ്മറ്റി കണ്‍വീനര്‍മാരായി റവ.റ്റി. ബാബു, ജിബു തോമസ് ജോണ്‍ (പന്തല്‍, ബ്രിഡ്ജസ്, ബണ്ട്സ്), ഇവാ. മാത്യു ജോണ്‍ എം., മിനി വര്‍ഗീസ് (പാട്ടുപുസ്തകം), ഇവാ. എം.സി. ജോര്‍ജ്ജ്കുട്ടി, ഇടിക്കുള വര്‍ഗീസ് (ലൈറ്റ് & സൗണ്ട്സ്), റവ. ഷാജി തോമസ്, പി.പി. അച്ചന്‍കുഞ്ഞ് (പന്തല്‍ ഓലമേയല്‍), റവ. ജോജി തോമസ്, ഇവാ. സുബി പള്ളിക്കല്‍ (ഹോസ്പിറ്റാലിറ്റി) റവ. ഷാജി തോമസ്, റവ. മാത്യു വര്‍ഗീസ് (ക്രമപരിപാലനം), റവ. മാത്യു വര്‍ഗീസ്, ഇവാ. സൂസന് സാമുവേല്‍ (പന്തല്‍ സീറ്റിംഗ്), ജോണ്സണ് ഏബ്രഹാം, ഡോ. ഷാജി എ.എസ്. (സ്റ്റാള്‍), റവ. ബ്ലൈസു വര്‍ഗീസ്, തോമസ്കുട്ടി ജോര്‍ജ്ജ് (പ്രയര്‍ & പ്രിപ്പറേഷന്‍), റവ. ജേക്കബ് വി. ജോര്‍ജ്, റവ. സുനില്‍ എ. ജോണ്‍ (പേഴ്സണല്‍ ഇവാഞ്ചലിസം), റവ. കെ.സി. വര്‍ഗീസ്, റവ. സുനില്‍ എ. ജോണ്‍ (ഡെഡിക്കേഷന് & ഫോളോഅപ്പ്), റവ. ബിജു സാം, എസ്. ബിനോജ് (പ്രസ് & മീഡിയാ), റവ. ബ്ലൈസു വര്‍ഗീസ് (മന്ദിരം), റവ. സുനില്‍ എ. ജോണ്‍ , ഇവാ. അനില്‍ തോമസ് ആനക്കുളം, (ഇവാഞ്ചലിസ്റ്റ് ഷെഡ്), റവ. ബൈജു തോമസ്, റവ. സുനില്‍ ജോയ് (യുവവേദി), റവ. ഏബ്രഹാം സ്കറിയാ പി., റവ. ജിജി തോമസ് (വിജിലന്‍സ്), റ്റിജു എം. ജോര്‍ജ്, അഡ്വ. മനോജ് മലയില്‍ (ലൈവ് സ്ട്രീമിംഗ്,സി.സി.ടി.വി), റവ. ജോജി ജേക്കബ്, ഡി. കുഞ്ഞുമോന് (പരിസ്ഥിതി), ഇവാ. ജെ.ഐ. സെല്‍വരാജ്, തോമസ്കുട്ടി ജോര്‍ജ് (എക്സിബിഷന്), റവ. ബ്ലൈസു വര്‍ഗീസ്, ഇവാ. മാത്യു ജോണ്‍ എം. (റീജിയണല്‍ മീറ്റിംഗ്), റവ. ബിജു സാം, അനി കോശി ചാക്കോ (റിസപ്ഷന്) എന്നിവരെ തെരഞ്ഞെടുത്തു.