AGIFNA ദേശീയ കോൺഫറൻസ് 2027: പ്രാദേശിക സംഘാടക സമിതിക്ക് രൂപം നൽകി
ഫ്ലോറിഡ: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (AGIFNA) ഫ്ലോറിഡയിൽ വെച്ചു നടത്തപ്പെടുന്ന 2027 ലെ ദേശീയ കോൺഫറൻസിന്റെ മുന്നൊരുക്കങ്ങൾക്ക് ആവേശകരമായ തുടക്കം. ഫ്ലോറിഡയിൽ നടക്കുന്ന ദേശീയ കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി പ്രാദേശിക സംഘാടക സമിതിക്ക് രൂപം നൽകി. വിവിധ ശുശ്രൂഷാ മേഖലകളിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നവരെ ഉൾപ്പെടുത്തി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ബ്രദർ ചെറിയാൻ പി ചാക്കോ (ലോക്കൽ കോർഡിനേറ്റർ), ബ്രദർ സാജൻ തോമസ് (ലോക്കൽ ഈവന്റ് കോർഡിനേറ്റർ), ബ്രദർ ബിനു ചാക്കോ (ലോക്കൽ സെക്രട്ടറി), ബ്രദർ സന്തോഷ് സാമുവേൽ (ലോക്കൽ ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ് പ്രാദേശിക സമിതി പ്രവർത്തിക്കുക. ദേശീയ പ്രതിനിധിയായി ബ്രദർ ഫില്ലി ഗീവർഗീസ്, പ്രയർ ആൻഡ് മിനിസ്റ്റേഴ്സ് വിഭാഗത്തിൽ പാസ്റ്റർ ജയമോൻ ജേക്കബ്, ഇംഗ്ലീഷ് ശുശ്രൂഷകൾക്ക് പാസ്റ്റർ പ്രത്യാശ് തോമസും ആഷ്ലി പ്രത്യാശും, വനിതാ വിഭാഗത്തിൽ സിസ്റ്റർ മറിയാമ്മ പണിക്കർ. മലയാളം ക്വയറിന് ബ്രദർ സാജൻ തോമസും ബ്രദർ സിജു വർഗീസും, രജിസ്ട്രേഷന് ബ്രദർ സിജുമോൻ വർഗീസ് ചുമതല വഹിക്കും.
ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ സുനിത എബ്രഹാം, ഭക്ഷണ ക്രമീകരണങ്ങൾക്ക് ബ്രദർ ജോൺസൺ പത്രോസും സിസ്റ്റർ എൽസി ജേക്കബും, ഇംഗ്ലീഷ് ക്വയറിന് ബ്രദർ സ്റ്റാൻലി പണിക്കരും സിസ്റ്റർ ഗ്ലോറിസ് സാജനും, ഗതാഗത വിഭാഗത്തിൽ ബ്രദർ റെജി ജോണും ബ്രദർ ബിബിൻ ജോർജും, മീഡിയ വിഭാഗത്തിൽ ബ്രദർ മിഷേൽ അലിയും ഗ്രേസ് ജോണും പ്രവർത്തിക്കും. ഓഡിയോ വിഷ്വൽ വിഭാഗത്തിന്റെ ചുമതല ബ്രദർ ജോബിൻ ഡാനിയേലിനും മെഡിക്കൽ ടീമിന്റെ നേതൃത്വം ബ്രദർ ഡോ. ജോമോൾ സോളമനും വഹിക്കും. സന്നദ്ധ പ്രവർത്തകരുടെയും അഷേഴ്സിന്റെയും ചുമതല ബ്രദർ എബി ജോസഫിനാണ്. കായിക വിഭാഗത്തിൽ ബ്രദർ ജോനാഥൻ ജിമ്മി, കുട്ടികളുടെ ശുശ്രൂഷയിൽ സിസ്റ്റർ റിനി വർഗീസും സിസ്റ്റർ റീത്തു എബ്രഹാമും, പബ്ലിസിറ്റിയിൽ ബ്രദർ ജെറിൻ ജോണും, സുരക്ഷാ വിഭാഗത്തിൽ രാജൻ മാത്യുവും ബ്രദർ റ്റോം ജോസഫും പ്രവർത്തിക്കും.
വിശുദ്ധ തിരുവത്താഴ ശുശ്രൂഷയുടെ ക്രമീകരണങ്ങൾക്ക് കർത്തൃദാസന്മായ പാസ്റ്റർ ജയമോൻ ജേക്കബും പാസ്റ്റർ ജോസ് കടവിലും നേതൃത്വം നൽകും. സമയ ക്രമീകരണത്തിന്റെ ചുമതല കർത്തൃദാസന്മാരായ പാസ്റ്റർ ജോസ് കടവിലിനും ബിനു ജോസഫിനുമാണ്. മാർക്കറ്റിംഗ്, ഗാനപുസ്തകം എന്നീ മേഖലകളിൽ ബ്രദർ ഷിബു വർഗീസ്, യുവജന ശുശ്രൂഷയിൽ ബ്രദർ ജോബിൻ ഡാനിയേലും സിസ്റ്റർ അച്ചു എബ്രഹാമും, താമസ സൗകര്യങ്ങളുടെ ക്രമീകരണത്തിൽ ബ്രദർ ഷിബു വർഗീസും പാസ്റ്റർ സാബു വർഗീസും പ്രവർത്തിക്കും. ക്രൂസ് പരിപാടിയുടെ ഏകോപന ചുമതല ബ്രദർ ചെറിയാൻ പി ചാക്കോയ്ക്കാണ്.