കേരള കൗൺസിൽ ഓഫ് ചർച്ചസിനു പുതിയ നേതൃത്വം
കൊല്ലം: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെയും ക്രിസ്ത്യൻ സംഘടനകളുടെയും കൂട്ടായ്മയും സംയുക്ത പ്രവർത്തന വേദിയുമായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (KCC) പുതിയ പ്രസിഡൻ്റായി ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. കൊല്ലം ശാസ്താംകോട്ട മൗണ്ട് ഹോരേബ് ആശ്രമത്തിൽ നടന്ന കെസിസി ത്രൈവാർഷിക അസംബ്ലിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഡോ. പ്രകാശ് പി. തോമസാണ് ജനറൽ സെക്രട്ടറി. ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത (സീനിയർ വൈസ് പ്രസിഡന്റ്), ബിഷപ് ജോസ് ജോർജ്, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, സിസ്റ്റർ ജസീന പി. ജോസഫ്, ഒലീവിയ അന്ന എലിസബത്ത് ചാണ്ടി (വൈസ് പ്രസിഡന്റുമാർ), റവ ഡോ. ടി.ഐ. ജെയിംസ് (ട്രഷറാർ), ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ (മാനേജിംഗ് എഡിറ്റർ), റവ. എ.ആർ. നോബിൾ (അസോസിയേറ്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.