ഹെവൻലി ബീറ്റ്സ് യു.എസ്.എ. അവതരിപ്പിക്കുന്ന ക്രിസ്തീയ സംഗീത സന്ധ്യ ‘സ്നേഹഗീതം 2026’ ഒക്ടോബർ 24-ന്
ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് യു.എസ്.എ (Heavenly Beats USA)-യുടെ 15-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, പഴയകാല ഹിറ്റ് ഗാനങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന ‘സ്നേഹഗീതം 2026’ (Snehageetham 2026) ക്രിസ്തീയ സംഗീത സന്ധ്യ 2026 ഒക്ടോബർ 24 ശനിയാഴ്ച വൈകുന്നേരം 5:30-ന് ഫിലഡൽഫിയയിലെ ഗ്രേസ് പെന്തക്കോസ്ത് ചർച്ചിൽ (Grace Pentecostal Church, 20 Church Rd, Elkins Park, PA 19027) വെച്ചു നടക്കും.
പ്രശസ്ത ക്രിസ്തിയ ഗായകൻ ബിനോയ് ചാക്കോ, സാംസൺ ഹെവൻലി ബീറ്റ്സ്, ജിൻസി എന്നിവരോടൊപ്പം റേച്ചൽ, ജെയ്സൺ, മഞ്ജു, സാബു വർഗീസ്, ജെസ്സിക്ക, സിജി അലക്സ്, സുജ ഗീവർഗീസ്, ഗ്രേസ് എബു എന്നിവരും ഗാനങ്ങൾ ആലപിക്കും. പിന്നണിയിൽ വയലിനിസ്റ്റ് ജോൺസ് പുരയിടത്തോടൊപ്പം ജാക്ക് ബിജു (കീബോർഡ്), ഷോൺ ബിജു (ഡ്രം സെറ്റ്), സുമിത് സാം (ഗിറ്റാർ), സിയോൺ സുജോയ് (ഗിറ്റാർ) എന്നിവരും അണിനിരക്കും. പ്രെയർ മൗണ്ട് മീഡിയയാണ് പരിപാടിയുടെ മീഡിയ പാർട്ണർ.
കൂടുതൽ വിവരങ്ങൾക്ക്:
റവ. ഡോ. മാത്യു ഫിലിപ്പ് (267 475-2222);
ജോമോൻ (267 357-2863);
നൈനാൻ മത്തായി (215 760-0447);
സൂസൻ സാംസൺ (267 469-1892).