ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷൻ അനുഗ്രഹത്തിനായി ഉപവാസ പ്രാർത്ഥന
തിരുവല്ല: ഡിസംബർ 2 മുതൽ 6 വരെ നടത്തപ്പെടുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ കൺവെൻഷൻ്റെ സമ്പൂർണ്ണ അനുഗ്രഹത്തിനും ദൈവിക നടത്തിപ്പിനുമായി നവംബർ 23 തിങ്കളാഴ്ച മുതൽ 27 വെള്ളിയാഴ്ച വരെയുള്ള 5 ദിവസങ്ങളിൽ പകലും രാത്രിയുമായി തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ വെച്ച് ഉപവാസ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നു. ദിവസവും പകൽ 10.00 മണി മുതൽ 12.30 വരെയും വൈകിട്ട് 6.00 മണിമുതൽ 8.00 വരെയുമാണ് മീറ്റിംഗുകൾ.
സഭാ പ്രസിഡന്റ് പാസ്റ്റർ വി.ജെ. തോമസ് ഉദ്ഘാടനം നിർവഹിക്കും. വിവിധ ദിവസങ്ങളിലായി പാസ്റ്റർമാരായ വർഗ്ഗീസ് ജോഷ്വാ, സജു പാപ്പച്ചൻ, ജോജു തോമസ്, ജോൺ കെ. മാത്യു, ബാബു എസ്. സാം, എ.വൈ. തോമസ്, ബിജു ജോർജ്ജ്, ജോമോൻ ജെ. നല്ലില, സുരേഷ് വി. എന്നിവർ പ്രസംഗിക്കും.
ഈ പ്രാർത്ഥനാ ദിനങ്ങളിൽ എല്ലാ ദൈവദാസന്മാരുടെയും വിശ്വാസികളുടെയും സജീവമായ പങ്കാളിത്തവും സഹകരണവും സാന്നിധ്യവും ആത്മാർത്ഥമായ പ്രാർത്ഥനയും സംഘാടകർ പ്രത്യേകം അഭ്യർത്ഥിച്ചിട്ടുണ്ട്. കൺവെൻഷന്റെ അനുഗ്രഹത്തിനായി പ്രാദേശിക സഭകളിലും സെന്ററുകളിലും റീജിയൻ തലത്തിലും ഓൺലൈനായും പ്രാർത്ഥനകൾ നടന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഈ പ്രത്യേക ഉപവാസ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.