സി.ഇ.എം 67-ാമത് ജനറൽ ക്യാമ്പ് ഡിസം. 24-26 തീയതികളിൽ അടിമാലിയിൽ വെച്ച്
വാർത്ത: ജെ.പി. വെണ്ണിക്കുളം
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി.ഇ.എം) 67-മത് ജനറൽ ക്യാമ്പ് ഡിസംബർ 24 മുതൽ 26 വരെ അടിമാലി വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളിൽ വച്ച് നടക്കും. 1 തിമോ.6:11 വചനം അടിസ്ഥാനമാക്കി ‘Eusebeia’ എന്നതാണ് ചിന്താവിഷയം. അനുഗ്രഹീതരായ ദൈവദാസീദാസന്മാർ ക്ലാസുകൾ നയിക്കും.
ദൈവവചന ക്ലാസുകൾ, മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചകൾ, ഫാമിലി കൗൺസിലിംഗ് സെഷനുകൾ, മ്യൂസിക് നൈറ്റ്, കുട്ടികൾക്കായി സി.ഇ.എം കിഡ്സ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരിക്കും. ക്രമീകരണങ്ങൾ ആരംഭിച്ചതായി ജനറൽ പ്രസിഡന്റ് പാസ്റ്റർ വിൻസെന്റ് മാത്യു, ജനറൽ സെക്രട്ടറി പാസ്റ്റർ പോൾസൺ വി എസ്, ജനറൽ ട്രഷറർ ബ്രദർ ബോബി മാത്യു , ജനറൽ കോർഡിനേറ്റർ പാസ്റ്റർ സുമേഷ് സുകുമാരൻ എന്നിവർ അറിയിച്ചു.