വൈ.പി.സി.എ. കർണാടക സ്റ്റേറ്റ് യുവജന ക്യാമ്പ് നവം. 10 മുതൽ മൈസൂരിൽ
ബെംഗളൂരു: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ യങ് പീപ്പിൾസ് ക്രിസ്ത്യൻ അസോസിയേഷൻ (YPCA) കർണാടക സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ത്രിദിന സംസ്ഥാനതല യുവജന ക്യാമ്പ് നവംബർ 10 മുതൽ12 വരെ തീയതികളിൽ മൈസൂരിലെ സത്യനികേതൻ കാത്തലിക് സെന്ററിൽ വെച്ച് നടത്തപ്പെടും. യുവജനങ്ങളിൽ ആത്മീയ ഉണർവും ദൈവിക സമർപ്പണവും ക്രിസ്തീയ മൂല്യങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിൻ്റെ ചിന്താവിഷയം “പ്രവർത്തിക്കുന്ന ക്രൈസ്തവ യുവത്വം (“CHRISTIAN IN ACTION”) എന്നതാണ്. പാസ്റ്റർ രഞ്ജിത്ത് എബ്രഹാം (ന്യൂഡൽഹി), പാസ്റ്റർ ബിനു ജോസഫ് വടശ്ശേരിക്കര (എക്സൽ മിനിസ്ട്രീസ്), ബ്രദർ ബ്ലെസൻ മാത്യു (എക്സൽ മിനിസ്ട്രീസ്), പാസ്റ്റർ ടിപ്സൺ തോമസ് എന്നിവർ മറ്റു വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും.
വൈ.പി.സി.എ. ക്വയറിന്റെ നേതൃത്വത്തിൽ അനുഗ്രഹീതമായ സംഗീത ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പിൽ കർണാടക സ്റ്റേറ്റിന്റെ വിവിധ മേഖലകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കും. ആത്മീയ കൂട്ടായ്മയ്ക്കും ആരാധനയ്ക്കും ദൈവവചന പഠനത്തിനും യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. വൈ.പി.സി.എ. കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ചാൾസ് ജോസഫ്, സെക്രട്ടറി പാസ്റ്റർ റോയ് ജോർജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്:
099867 26797; 088841 42000.