ഐപിസി ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കുമ്പനാട്: ഇന്നു രാവിലെ ഓൺലൈനായി ചേർന്ന അടിയന്തര ഐപിസി ജനറൽ കൗൺസിൽ യോഗത്തിൽ ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ ജനറൽ എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ കൗൺസിലിന്റെ തീരുമാനപ്രകാരം പുനഃസംഘടിപ്പിച്ച പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഐപിസിയുടെ ജനറൽ തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ജനറൽ പ്രസിഡന്റായി തെരുഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഫിലിപ്പ് പി. തോമസിൻ്റെ നേതൃത്വത്തിലാണ് പുതിയ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി.
പുതിയ ഭാരവാഹികൾ:
ജനറൽ പ്രസിഡന്റ്– പാസ്റ്റർ ഫിലിപ്പ് പി. തോമസ്;
ജനറൽ വൈസ് പ്രസിഡന്റ്– പാസ്റ്റർ സാം ജോർജ്;
ജനറൽ സെക്രട്ടറി– പാസ്റ്റർ തോമസ് ജോർജ്;
ജോയിന്റ് സെക്രട്ടറി– പാസ്റ്റർ ടൈറ്റസ് ഈപ്പൻ;
ജോയിന്റ് സെക്രട്ടറി – ബ്രദർ കുഞ്ഞച്ചൻ (വാളകം);
ജനറൽ ട്രഷറർ – ബ്രദർ സജി പോൾ.