ക്യു.എം.പി.സി-വി.ബി.എസ് ’26, ഒക്ടോ. 27 മുതൽ 31 വരെ
ദോഹ: ഖത്തർ മലയാളി പെന്റെകോസ്റ്റൽ കോൺഗ്രിഗഷൻ (Q.M.P.C.) ട്രാൻസ്ഫോർമർസ് മിഡിൽ ഈസ്റ്റുമായി ചേർന്ന് ഒരുക്കുന്ന “ക്യു.എം.പി.സി – വി.ബി.എസ് ’26”, ഒക്ടോബർ 27 ചൊവ്വ മുതൽ 31 ശനി വരെ, അബു ഹാമറിലുള്ള ഐ.ടി.സി.സി ബിൽഡിങ് നമ്പർ 2, റിലീജീയസ് കോംപ്ലക്സിൽ വെച്ച് എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ 8 മണി വരെ നടത്തപ്പെടും. “ഫേസിങ്ങ് ദ് ജൈന്റ്സ്” എന്നതാണ് ഈ വർഷത്തെ വി.ബി.എസ്. തീം.
ആരാധന, സംഗീതം പരിശീലനം, ആക്ഷൻ സോങ്സ്, ക്രാഫ്റ്റ് മേക്കിങ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രചോദനമായ കഥകൾ എന്നിവയ്ക്ക് പുറമെ രസകരമായ ഒട്ടനവധി പരിപാടികൾ ക്യു.എം.പി.സി – വി.ബി.എസ് 26ൽ ഒരുക്കിയിരിക്കുന്നതായും പങ്കെടുക്കുന്ന ഓരോ കുഞ്ഞുങ്ങൾക്കും അവരവരുടെ താലന്ത് വികസിപ്പിക്കുവാൻ ആവശ്യമായ സഹായങ്ങൾ ടീം ട്രാൻസ്ഫോർമെഴ്സ് ഒരുക്കും എന്നും ടീം ട്രാൻസ്ഫോർമേഴ്സ് ശാലോം വോയ്സിനെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
+974 5524 5774 (പാസ്റ്റർ റോയി വർഗീസ്).