ഇറാനില്‍ ഹൌസ് ചര്‍ച്ച് നടത്തിയ പാസ്റ്റര്‍ക്കു പിന്നാലെ ഭാര്യയ്ക്കും ജയില്‍ശിക്ഷ
ടെഹ്റാന്: ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളും ഹൌസ് ചര്‍ച്ചും നടത്തിയതിന് ദീര്‍ഘകാലത്തെ ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ട പാസ്റ്ററുടെ ഭാര്യയ്ക്കും ജയില്‍ ശിക്ഷ. വര്‍ഷങ്ങളായി ഇറാനില്‍ ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന പാസ്റ്റര്‍ ജോസഫ് ഷഹദാസിയനും സഹപ്രവര്‍ത്തകനായ നാസര്‍ നവാര്‍ഡ് ഗോള്ഡാപെയും 16 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ജയിലിലാണ്. പാസ്റ്റര്‍ ജോസഫിന്റെ ഭാര്യ ലിഡ അലക്സാനിയെ 13 വര്‍ഷത്തെ തടവു ശിക്ഷയ്കാണ് ഇറാന് ഭരണകൂടം വിധിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21-ന് ക്രിസ്ത്യന്‍ വിശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പേരില്‍ ദീര്‍ഘകാല തടവിന് ശിക്ഷിക്കപ്പെട്ട അഞ്ച് ക്രിസ്ത്യാനികളില്‍ ലിഡയും ഉള്‍പ്പെടുന്നു. ഒക്ടോബര്‍ 9-ന് കുപ്രസിദ്ധമായ എവിന്‍ ജയിലിലേക്ക് കൊണ്ടുപോയി. ക്രിസ്ത്യന്‍ ആരാധനയുമായും ഹൌസ് ചര്‍ച്ചുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, വ്യതിചലിച്ച മതപരിവര്‍ത്തനം, കൂട്ടിച്ചേര്‍ക്കല്‍, ഗൂഢാലോചന എന്നിവയായിരുന്നു അറസ്റ്റു ചെയ്യപ്പെട്ട ക്രിസ്ത്യാനികള്‍ക്കെതിരായ കുറ്റങ്ങള്‍. വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ലിഡയ്ക്ക് ആകെ 13 വര്‍ഷം തടവുശിക്ഷ വിധിച്ചുവെങ്കിലും ഇറാനിയന്‍ നിയമപ്രകാരം എട്ടുവര്‍ഷത്തോളം മാത്രമേ അവര്‍ക്ക് തടവ് അനുഭവിക്കേണ്ടി വരികയുള്ളുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.