സൗദി അറേബ്യയിൽ ഇന്ത്യക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് കർശന നിർദേശം; ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്
റിയാദ്: സൗദി അറേബ്യയിലുള്ള എല്ലാ ഇന്ത്യക്കാർക്കും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി. “ആവശ്യാനുസരണം വീടുകൾക്കുള്ളിൽ തന്നെ തുടരുവാനും ഔദ്യോഗിക ചാനലുകൾ വഴി പ്രാദേശിക അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുവാനും അഭ്യർത്ഥിക്കുന്നു” ഇന്ത്യൻ എംബസി പ്രസ്താവനയിലൂടെ അറിയിച്ചു. റിയാദിലടക്കം ഹൂതികൾ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ജാഗ്രതാനിർദേശം.
റിയാദിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും അടക്കമുള്ള നിർത്തിവെച്ചിരുന്നു. നിലവിലുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാർത്തകളോ പ്രചരിപ്പിക്കുന്നതിൽ നിന്നോ റീപോസ്റ്റ് ചെയ്യുന്നതിൽ നിന്നോ ഇന്ത്യൻ പൗരന്മാർ പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് കർശനമായി നിർദ്ദേശിക്കുന്നതായും ഇന്ത്യൻ എംബസി അറിയിച്ചു.

24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനവും എംബസി ലഭ്യമാക്കിയിട്ടുണ്ട്.
ടോൾ ഫ്രീ നമ്പർ: 8002471234