അസംബ്ലീസ് ഓഫ് ഗോഡ് ഖത്തർ സെക്ഷൻ പവർ കോൺഫറൻസ് ഒക്ടോ. 10ന്
ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് ഖത്തർ സെക്ഷൻ പവർ കോൺഫറൻസ് ഒക്ടോബർ 10 ശനിയാഴ്ച വൈകിട്ട് 7.15 മുതൽ 9.30 വരെ ദോഹ ഏ.ജി-യിൽ (ഹോൾ നമ്പർ 6) വെച്ചു നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ടിക്ട് കൗൺസിൽ (AGMDC) അസിസ്റ്റൻറ് സൂപ്രണ്ട് റവ: തോമസ് ഫിലിപ്പ് ദൈവവചന ശുശ്രൂഷ നിർവഹിക്കും.
ഏ.ജി.- ഖത്തർ സെക്ഷൻ ഗായകസംഘം സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.