ബഹ്റൈൻ ശാരോൻ ദൈവസഭയിൽ 6 ദിന ബൈബിൾ ക്ലാസ്സ് ഒക്ടോ. 26 മുതൽ
മനാമ: ബഹ്റൈൻ, ശാരോൻ ദൈവസഭയുടെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 6 ദിവസത്തെ ബൈബിൾ ക്ലാസ് ഒക്ടോബർ 26 മുതൽ 31 വരെ നടത്തുവാൻ സഭ അധികൃതർ തീരുമാനിച്ചു. ആറ് ദിവസവും വൈകുന്നേരം 7:30 മുതൽ 9:30 വരെയാണ് ബൈബിൾ ക്ലാസ് ക്രമികരിച്ചിരിക്കുന്നത്. “പുനരാഗമിക്കുന്ന യേശു ക്രിസ്തുവും മണവാട്ടി സഭയുടെ ഒരുക്കവും” എന്ന വിഷയാടിസ്ഥാനത്തിൽ പാസ്റ്റർ പി.റ്റി. തോമസ് (കോട്ടയം) വചന ക്ലാസ്സുകൾ നയിക്കുന്നു. സഭാ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ടൈറ്റസ് ജോൺസൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.