ഒമാൻ ചർച്ച് ഓഫ് ഗോഡ് മുപ്പതാം വാർഷിക കൺവെൻഷൻ ഒക്ടോ.12 മുതൽ
മസ്കറ്റ്: ഒമാനിലെ ചർച്ച് ഓഫ് ഗോഡിൻ്റെ മൂന്നു പതിറ്റാണ്ടുകൾ നീണ്ട ആത്മീയ ശുശ്രൂഷയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നാഷണൽ കൺവെൻഷൻ 2026 ഒക്ടോബർ 12 തിങ്കൾ മുതൽ 14 ബുധൻ വരെ മസ്കറ്റിലെ റൂവി ന്യൂ മെയിൻ ഹാളിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ രാത്രി 10 വരെയാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
പിസിഒ (PCO) പ്രസിഡൻ്റ് റവ. മിഷേൽ ഫോർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ട് ഡോ. സുഷിൽ മാത്യു, കരീബിയൻ സീനിയർ റീജിയണൽ സൂപ്രണ്ട് ഡോ. കെൻറോയ് ആർ. ബർക്ക് എന്നിവർ മുഖ്യാതിഥികളായിരിക്കും. ഇവർക്കു പുറമെ ഒമാൻ നാഷണൽ ഓവർസിയർ ബിഷപ്പ് ബെഥേൽ തോമസ് വർഗീസ്, ഏഷ്യൻ മിഷനറി ഡോ. ഷിബു സാമുവേൽ, എജുക്കേഷൻ ഡയറക്ടർ റവ. ഗ്ലാഡ്സൺ വർഗീസ് എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ബ്രദർ ഗുഡ്വിൻ ജോർജിൻ്റെ നേതൃത്വത്തിലുള്ള കൺവെൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ആത്മീയ വിരുന്നിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കും. കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് വിപുലമായ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
9970 0490; 9534 9164; 92400187.