ഇവാ. ജെ.വി. പീറ്റർ, ബ്ര. സാങ്കി പീറ്റർ എന്നിവർക്കുള്ള സ്നേഹാദരം ഒക്ടോ.11-ന് തിരുവല്ലയിൽ
തിരുവല്ല: സംഗീതത്തിലൂടെയും, ആത്മീയ സാക്ഷ്യത്തിലൂടെയും ക്രൈസ്തവ കൈരളിയെ പ്രചോദിപ്പിച്ച ഇവാ. ജെ.വി. പീറ്റർ, മകൻ ബ്ര. സാങ്കി പീറ്റർ എന്നിവരുടെ അമൂല്യ ജീവിതങ്ങൾക്കുള്ള ആദരമായി ഗോസ്പൽ ട്യൂണേഴ്സ് മ്യൂസിഷ്യൻസ് നേതൃത്വം നൽകുന്ന മ്യൂസിക്കൽ ട്രിബ്യൂട്ട് ഒക്ടോബർ 11 ഞായർ വൈകുന്നേരം അഞ്ചു മുതൽ തിരുവല്ല മഞ്ഞാടി സമീപം ആമല്ലൂർ നവജീവോദയം സെന്ററിൽ നടക്കും. നമ്മെ വിട്ടുപിരിഞ്ഞ പ്രീയപ്പെട്ടവരെയും ക്രിസ്തീയ സംഗീതത്തെയും പ്രിയപ്പെടുന്ന എല്ലാവരെയും ഈ പ്രോഗ്രാമിലേക്ക് കുടുംബമായി ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
098472 38344; 094963 29855; 088078 33937.