റവ. ഏ.ജി. സാംകുട്ടി (ബാംഗ്ലൂർ) യുടെ മാതാവ് അന്നമ്മ ജോർജ് (97) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
പത്തനാപുരം: റവ. ഏ.ജി. സാംകുട്ടി (ബാംഗ്ലൂർ) യുടെ മാതാവും ഐ.പി.സി. മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ടി.ജി. ഉമ്മന്റെ രണ്ടാമത്തെ മകളും ആയ, ഐ.പി.സി. പിടവൂർ സഭാംഗം ബഥേലിൽ അന്നമ്മ ജോർജ് (97), കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ് മണക്കാല അഞ്ചിരണ്ടിൽ പരേതനായ ടി.ഐ. ജോർജ്.
സഹോദരങ്ങൾ: ഐപിസി മുൻ സംസ്ഥാന സെക്രട്ടറി പരേതനായ പാസ്റ്റർ ജോർജ് ഉമ്മൻ (പത്തനാപുരം), പരേതനായ പി.ഒ. സാമുവൽ (ബോംബെ), പാസ്റ്റർ പെനിയേൽ ചെറിയാൻ (കാനഡ), ഐ.പി.സി. ഹരിയാന സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ഉമ്മൻ (ബേബിക്കുട്ടി), പരേതയായ മറിയാമ്മ കോശി (ഡൽഹി), പരേതയായ ഏലിയാമ്മ ഈപ്പൻ (എറണാകുളം).
മക്കൾ: മറിയാമ്മ മാത്യു (ചെന്നൈ), പാസ്റ്റർ എ.ജി. സാംകുട്ടി (ഏ.ജി.-ബാംഗ്ലൂർ), സൂസമ്മ തോമസ് (ഭിലായ്), എബ്രഹാം ജോർജ് (പനമറ്റ), പാസ്റ്റർ ഉമ്മൻ ജോർജ് (പിടവൂർ), മേഴ്സി ജോൺസൺ (മഞ്ഞക്കാല).
മരുമക്കൾ: പരേതനായ ജോർജ് മാത്യു (ചെന്നൈ), ഗ്രേസി സാം, പരേതനായ പാസ്റ്റർ പി.സി. തോമസ് (ഭിലായ്), ലിസി എബ്രഹാം, കേണൽ ഡെയ്സി മത്തായി (പിടവൂർ), ഇവാ. പി.കെ. ജോൺസൺ. മാതാവിന് 19 പേരക്കുട്ടികളും 26 പേരക്കുട്ടികളുമുണ്ട്.
ശവസംസ്കാരം പിന്നീട്.