എബനേസർ പെന്തെക്കോസ്തൽ അസംബ്ലി (EPA) വാർഷിക കൺവെൻഷൻ സമാപിച്ചു
ദോഹ: എബനേസർ പെന്തെക്കോസ്തൽ അസംബ്ലി (EPA, ദോഹ/ഖത്തർ) യുടെ വാർഷിക കൺവെൻഷൻ അനുഗ്രഹീതമായി സമാപിച്ചു. ഐ.ഡി.സി.സി കോംപ്ലക്സിൽ (ബിൽഡിംഗ് നമ്പർ 2, ഹാൾ നമ്പർ 6), നവംബർ 4 ബുധനാഴ്ച വൈകിട്ട് ആരംഭിച്ച കൺവൻഷൻ ഇന്നലെ (6 വെള്ളി) വൈകുന്നേരത്തെ മീറ്റിങ്ങോടു കൂടി സമാപിച്ചു. പാസ്റ്റർ കെ. കോശി നേതൃത്വം നൽകി, പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) ദൈവവചന സന്ദേശം നൽകി. ഇ.പി.എ ഗായകസംഘം (EPA Choir) ആരാധനയ്ക്ക് നേതൃത്വം നൽകി.