മെസ്ക്വിറ്റ് ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ഇന്നും നാളെയും സ്പെഷ്യൽ മീറ്റിംഗുകൾ
മെസ്ക്വിറ്റ് (ടെക്സസ്): ഡാളസിലെ മെസ്ക്വിറ്റ് സിറ്റി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ (Sharon Fellowship Church, 940 Barnes Bridge Rd, Mesquite, Texas) ഇന്നും നാളെയും (സെപ്റ്റംബർ 19, 20) തീയതികളിൽ സ്പെഷ്യൽ മീറ്റിംഗുകൾ നടത്തപ്പെടുന്നു. പാസ്റ്റർ അനീഷ് ഏലപ്പാറ ദൈവവചനത്തിൽ നിന്നു ശുശ്രൂഷിക്കും. സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് 7 മണിക്കും, സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 9:30-നും യോഗങ്ങൾ നടക്കും. ഏവരെയും ഈ പ്രത്യേക ആത്മീയ യോഗങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക്:
പാസ്റ്റർ സാബു സാമുവൽ (+201-960-0427),
ബ്രദർ റോയ് എബ്രഹാം (+214-738-3976).