ഐ.പി.സി. കേരള സ്റ്റേറ്റ് ചർച്ച് പ്ലാന്റിംഗ് ബോർഡ് പ്രവർത്തന ഉദ്ഘാടനവും ഏകദിന സെമിനാറും സെപ്റ്റം. 21ന്
പാലക്കാട്: ഇന്ത്യ പെന്തക്കോസ്റ്റൽ ചർച്ച് (ഐപിസി) കേരള സ്റ്റേറ്റ് ചർച്ച് പ്ലാന്റിംഗ് ബോർഡിന്റെ സംസ്ഥാനതല ഉദ്ഘാടനവും ‘തിരിച്ചറിവ്-2026’ ഏകദിന സെമിനാറും സെപ്റ്റംബർ 21 തിങ്കളാഴ്ച പാലക്കാട് ധോണി ഉമ്മിണി സ്കൂളിന് സമീപമുള്ള ഐപിസി കാർമൽ പ്രയർ സെൻ്ററിൽ വെച്ചു നടത്തപ്പെടും. രാവിലെ 9:30 മുതൽ വൈകുന്നേരം 4:30 വരെയാണ് പരിപാടി. “ദൗത്യം അറിയുക – ആളുകളെ അറിയുക – ദൈവത്താൽ അറിയപ്പെടുക” (Know your Mission – Know your people – Known by God) എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാബു എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിക്കും. ചർച്ച് പ്ലാന്റിംഗ് ബോർഡ് ചെയർമാൻ പാസ്റ്റർ റോയ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. മലബാറിലെ മുതിർന്ന ശുശ്രൂഷകനായ പാസ്റ്റർ എം.വി. മത്തായിയെ സമ്മേളനത്തിൽ ആദരിക്കും.
സെമിനാറിൽ ഡോ. എ.ബി. പീറ്റർ മുഖ്യപ്രഭാഷണം നടത്തും. ഐ.പി.സി. കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ കെ.സി. ഉമ്മൻ സമാപന പ്രസംഗം നടത്തും. ചർച്ച് പ്ലാന്റിംഗ് ബോർഡ് വൈസ് ചെയർമാൻമാരായ പാസ്റ്റർ ജോർജ് തോമസ്, പാസ്റ്റർ വിനോദ് ബി., സെക്രട്ടറി പാസ്റ്റർ ഷിബു വർഗീസ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ മാത്യു ജോർജ്, ട്രഷറർ പാസ്റ്റർ ഐസക് പി. ജോസഫ്, മലബാർ റീജിയണൽ കമ്മിറ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 094475 23753, 097475 14364, 097461 62352.